പെരിന്തൽമണ്ണ : കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ മത്സ്യസേവന കേന്ദ്രമായ ‘അക്വാപോയിന്റ് മത്സ്യസേവന കേന്ദ്രം’ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
പ്രധാന മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മണ്ണ് പരിശോധന തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലാബുകളും കൺസൾട്ടൻസി സർവീസും അക്വാട്ടിക് ഇൻപുട്ട് സർവീസും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധനയും ഇവിടെ നടത്താം.
മത്സ്യകർഷകർക്ക് ആവശ്യമായ പരിശീലനം നൽകാവുന്ന സൗകര്യങ്ങളും, കർഷകർക്ക് സ്വയം വാങ്ങി ഉപയോഗിക്കാവുന്ന പരിശോധനാ ഉപകരണങ്ങളും ചേർന്നതാണ് ഈ സ്ഥാപനം.
വെള്ളത്തിലും മത്സ്യ ഇനങ്ങളിലും അടങ്ങിയിട്ടുള്ള രോഗകാരണങ്ങൾ കണ്ടെത്തുക, അതുവഴി മത്സ്യകർഷകർ നേരിടുന്ന കാർഷിക നഷ്ടം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളും മുൻനിർത്തിയുള്ളതാണ് പദ്ധതി.
വാർഡ് മെമ്പർ സൽമ അധ്യക്ഷയായി. ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുധീർ ബാബു, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി ആഷിക് ബാബു സ്വാഗതവും ജില്ലാ അസിസ്റ്റൻ്റ് ഡയറക്ടർ കെ. പി. ഗ്രേസി നന്ദിയും പറഞ്ഞു. കെ എ എഫ് എഫ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി സുകുമാരൻ, പി അജിത് മാസ്റ്റർ മേനക്കുത്ത് മൊയ്തീൻ, ഹുസൈൻ മാടാല, ബാപ്പു മുസ്ല്യാർ ഏലംകുളം, ചമയം ബാപ്പു, മുഹമ്മദ് മലയങ്ങാട്ടിൽ, പുരുഷോത്തമൻ നമ്പൂതിരി, നിലമ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിഹാബുദ്ദീൻ മച്ചിങ്ങൽ, പി എം എം എസ് വൈ- ജില്ലാ പ്രോഗ്രാം മാനേജർ കൃപ എൻ വി അക്വാകൾച്ചർ പ്രമോട്ടർമാർ, മത്സ്യ കർഷകർ, ഉൾനാടൻ മത്സ്യതൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.
പ്രാദേശികം
മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ 28 August 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 28 August 2025
പ്രാദേശികം
ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ 28 August 2025
പ്രാദേശികം
ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് നാടിന്റെ മുഖച്ഛായ: മന്ത്രി പി എ മുഹമ്മദ് റിയാസ് 28 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025